Friday, April 3, 2009

ഡെയിലി വേജസ്

രവീന്ദ്രന്‍ മാഷിന്റെ പല പാട്ടുകളും ഇപ്പോഴും നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നത് അദ്ദേഹത്തെ നാം അധികം ടിവിയില്‍ കാണാത്തത് കൊണ്ടാകാം. ഒരു പക്ഷെ സംഗീതം പഠിച്ചു തുടങ്ങുന്ന കുട്ടികളെ കളിയാക്കാനുള്ള
നിര്‍ഭാഗ്യം മാഷിനില്ലാതെ പോയി. ഒരു സംഗീത സംവിധായകന്‍ പ്രേക്ഷകരുമായി സംവധിക്കേണ്ടത് അദ്ദേഹത്തിന്റെ സംഗീതിലൂടെയാണ് അല്ലാതെ അരോചകം ഉളവാക്കുന്ന വാചക കസര്‍ത്തുകളിലൂടെ അല്ല. ശരത് എന്ന സംഗീത സംവിധായകന്‍ എന്നെ വളരെ സ്വാധീനിച്ച ഒരു വ്യക്തിയായിരുന്നു. ഒറ്റയാന്‍ പട്ടാളം, ക്ഷണക്കത്ത് , പവിത്രം തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ വര്‍ഷങ്ങളായി കേട്ടു കൊണ്ടേയിരിക്കുന്നു . ഇപ്പോള്‍ അദ്ദേഹത്തിന്റെ അപക്വമായ തമാശകളും, ആവര്‍ത്തന വിരസത ഉളവാക്കുന്ന കമന്റുകളും കേട്ടു കേട്ടു ഞാന്‍ മടുത്തു. എന്ത് കൊണ്ടോ അദ്ദേഹത്തിന്റെ പാട്ടുകളോടും എനിക്ക് താല്പര്യം കുറഞ്ഞു . ഇനി ഈ ശ്രേണിയിലേക്ക് പ്രവേശിക്കാന്‍ എം. ജയചന്ദ്രന്‍ , ദീപക് ദേവ് എന്നിവര്‍ കൂടി തയ്യാറെടുക്കുന്നു.
ആരാണ് ഉത്തരവാദി ? റിയാലിറ്റി ഷോ നടത്തിപ്പുകാരോ അതോ, ഒരു ഡെയിലി വേജസ് ജോലി കിട്ടുന്നത് നഷ്ടപെടുത്തേണ്ട എന്ന് കരുതുന്ന സംഗീത പ്രതിഭകളോ?

1 comment:

  1. രവീന്ദ്രന്‍ മാഷിന്റെ പല പാട്ടുകളും ഇപ്പോഴും നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നത് അദ്ദേഹത്തെ നാം അധികം ടിവിയില്‍ കാണാത്തത് കൊണ്ടാകാം. ഒരു പക്ഷെ സംഗീതം പഠിച്ചു തുടങ്ങുന്ന കുട്ടികളെ കളിയാക്കാനുല്ല നിര്‍ഭാഗ്യം മാഷിനില്ലാതെ പോയി. ഒരു സംഗീത സംവിധായകന്‍ പ്രേക്ഷകരുമായി സംവധിക്കേണ്ടത് അദ്ദേഹത്തിന്റെ സംഗീതിലൂടെയാണ് അല്ലാതെ അരോചകം ഉളവാക്കുന്ന വാചക കസര്‍ത്തുകളിലൂടെ അല്ല

    ReplyDelete