Tuesday, September 14, 2010

മീശ നരച്ചപ്പോള്‍

ഈയിടെ ആദ്യമായി മീശയില്‍ ഒരു നര !
ഭാര്യയ്ക്ക് സന്തോഷം
മക്കള്‍ക്ക് കൌതുകം
അമ്മയ്ക്ക് ദുഃഖം
കൂടുകാരന് വിഭ്രാന്തി
ഒടുവില്‍ ഞാന്‍ അത് പിഴുതെടുത്തു.

പിന്നെ വന്നത് മൂന്നെണ്ണം !

Tuesday, October 6, 2009

മീശ

' മീശ എന്തെങ്കിലും ചെയ്യണോ "

മുടി വെട്ടി നശിപ്പിച്ച ശേഷം
ഡിസ്കോ ദിനേശന്‍ അങ്ങിനെ പറഞ്ഞപ്പോള്‍
ഞാനൊന്നു അമര്‍ന്നിരുന്നു .

ഒരു ബാര്‍ബര്‍ തന്റെ മീശയെ ഗൌരവ മായി കാണാന്‍
തുടങ്ങിയിരിക്കുന്നു ..

"അരികു മാത്രം വെട്ടിയാല്‍ മതി "
അഭിമാന പൂര്‍വ്വം മീശ തടവിക്കൊണ്ട് ഞാന്‍ പറഞ്ഞു .

"സെക്കന്റ്‌ ഷോയ്ക്ക് ആളിരിക്കുന്ന പോലെ ഉള്ള
ഈ മീശയുടെ മേല്‍ എന്ത് ചെയ്യാനാ ?
മുഴുവനും എടുത്തു കളയാം "

ദിനേശന്റെ ഷൌര കത്തി അരിഞ്ഞ് തള്ളിയത്
എന്റെ കൌമാര സ്വപ്‌നങ്ങള്‍ ആയിരുന്നു .

പിന്നെ ഞാന്‍ സ്വയം ഷേവ്‌ ചെയ്യാന്‍ തുടങ്ങി !

Friday, April 3, 2009

ഡെയിലി വേജസ്

രവീന്ദ്രന്‍ മാഷിന്റെ പല പാട്ടുകളും ഇപ്പോഴും നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നത് അദ്ദേഹത്തെ നാം അധികം ടിവിയില്‍ കാണാത്തത് കൊണ്ടാകാം. ഒരു പക്ഷെ സംഗീതം പഠിച്ചു തുടങ്ങുന്ന കുട്ടികളെ കളിയാക്കാനുള്ള
നിര്‍ഭാഗ്യം മാഷിനില്ലാതെ പോയി. ഒരു സംഗീത സംവിധായകന്‍ പ്രേക്ഷകരുമായി സംവധിക്കേണ്ടത് അദ്ദേഹത്തിന്റെ സംഗീതിലൂടെയാണ് അല്ലാതെ അരോചകം ഉളവാക്കുന്ന വാചക കസര്‍ത്തുകളിലൂടെ അല്ല. ശരത് എന്ന സംഗീത സംവിധായകന്‍ എന്നെ വളരെ സ്വാധീനിച്ച ഒരു വ്യക്തിയായിരുന്നു. ഒറ്റയാന്‍ പട്ടാളം, ക്ഷണക്കത്ത് , പവിത്രം തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ വര്‍ഷങ്ങളായി കേട്ടു കൊണ്ടേയിരിക്കുന്നു . ഇപ്പോള്‍ അദ്ദേഹത്തിന്റെ അപക്വമായ തമാശകളും, ആവര്‍ത്തന വിരസത ഉളവാക്കുന്ന കമന്റുകളും കേട്ടു കേട്ടു ഞാന്‍ മടുത്തു. എന്ത് കൊണ്ടോ അദ്ദേഹത്തിന്റെ പാട്ടുകളോടും എനിക്ക് താല്പര്യം കുറഞ്ഞു . ഇനി ഈ ശ്രേണിയിലേക്ക് പ്രവേശിക്കാന്‍ എം. ജയചന്ദ്രന്‍ , ദീപക് ദേവ് എന്നിവര്‍ കൂടി തയ്യാറെടുക്കുന്നു.
ആരാണ് ഉത്തരവാദി ? റിയാലിറ്റി ഷോ നടത്തിപ്പുകാരോ അതോ, ഒരു ഡെയിലി വേജസ് ജോലി കിട്ടുന്നത് നഷ്ടപെടുത്തേണ്ട എന്ന് കരുതുന്ന സംഗീത പ്രതിഭകളോ?

Tuesday, January 13, 2009

മലയാളി

മലയാളികള്‍
മണ്ണിന്‍ കുടത്തിലെ ജലം
കുടം മണ്ണില്‍
കാറ്റും മഴയും വെയിലും
എല്ലാം സ്വന്തം

ഐ.ടി.വന്നു
കുടം ബ്രാന്‍ഡ്‌ ചെയ്യുന്നു
കുടം അല്പം ഉയര്‍ത്തി
പിന്നെ മൈക്രോവേവിനുള്ളില്‍
ജലം തിളച്ചു മറിയുന്നു
കുറെ ആവിയായി
ഉയരുന്ന സ്വപ്‌നങ്ങള്‍
പാര്‍പ്പിടങ്ങള്‍
കുടം ഭൂമിയിലുമല്ല ആകാശത്തുമല്ല
താഴെ മണ്ണില്ല..സിമന്റ് പൂശി

സൂചിക ഇടിഞ്ഞു
നീരാവി തണുത്ത് വെള്ളമായി
കുടം പതുക്കെ താഴെയായി
സിമിന്റ് തറയില്‍ .