Tuesday, January 13, 2009

മലയാളി

മലയാളികള്‍
മണ്ണിന്‍ കുടത്തിലെ ജലം
കുടം മണ്ണില്‍
കാറ്റും മഴയും വെയിലും
എല്ലാം സ്വന്തം

ഐ.ടി.വന്നു
കുടം ബ്രാന്‍ഡ്‌ ചെയ്യുന്നു
കുടം അല്പം ഉയര്‍ത്തി
പിന്നെ മൈക്രോവേവിനുള്ളില്‍
ജലം തിളച്ചു മറിയുന്നു
കുറെ ആവിയായി
ഉയരുന്ന സ്വപ്‌നങ്ങള്‍
പാര്‍പ്പിടങ്ങള്‍
കുടം ഭൂമിയിലുമല്ല ആകാശത്തുമല്ല
താഴെ മണ്ണില്ല..സിമന്റ് പൂശി

സൂചിക ഇടിഞ്ഞു
നീരാവി തണുത്ത് വെള്ളമായി
കുടം പതുക്കെ താഴെയായി
സിമിന്റ് തറയില്‍ .

2 comments:

  1. മണ്‍കുടത്തിലെ വെള്ളമോ?
    മിനറല്‍ വാട്ടറ് ഇല്ലേ?
    കിണറിലെ വെള്ളം കുടിക്കാനോ?
    റ്റാപ്പ് വാട്ടര്‍‌ ഇല്ലേ?

    മലയാളിക്ക് മണ്‍കുടം അന്യം നിന്നു.
    മണ്‍കുടത്തിന്റെ ഗൃഹാത്വരത്വം
    ഉണര്‍ത്തുന്ന കുറെ ഓര്‍മ്മകള്‍
    പേറുന്നത് പ്രവാസികള്‍ മാത്രം!

    സൂചിക നിശ്ചയിക്കട്ടെ ഇനി
    ഏത് വെള്ളം കുടിക്കണമെന്ന്.
    ആറടി മണ്ണു പോലും
    സ്വന്തമായില്ല,സിമന്റ് തറ !!

    ReplyDelete